പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോകള്‍ അയച്ചു കൊടുക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്‌ത യുവാവിനെ അറസ്റ്റ് ചെയ്‌തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്‌തത്.
നാരങ്ങാനം തൈപറമ്പിൽ പ്രഭാത് നിവാസില്‍ പ്രഭാത് (18) ആണ് പിടിയിലായത്. പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ബി അയൂബ് ഖാന്‍, എസ്.ഐമാരായ രാജീവ്, അനിരുദ്ധന്‍, എ എസ് ഐ നെപ്പോളിയന്‍, എസ് സി പി ഒ സജീഫ് ഖാന്‍, സി പി ഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്




































Discussion about this post