ന്യൂഡൽഹി: 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ 40-കാരന് അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ന്യൂഡൽഹിയിലെ സമയ്പുര്‍ ബദ്ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവം. സംഭവത്തില്‍ ജഹാംഗിര്‍പുരി സ്വദേശി കമല്‍ മല്‍ഹോത്ര ആണ് അറസ്റ്റിലായത്.
കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജ് എന്നയാൾ ഒളിവിലാണ്. ഇരുവരും ചേര്‍ന്നാണ് 2 കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് കീഴടക്കിയത്. 2 കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെന്നും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post