കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവവുമായിബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് അത്തോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിക്കോടി സ്വദേശിയായ യുവാവിനൊപ്പം പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇയാള്‍ സ്വകാര്യ ബസ് ഡ്രൈവറാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളോടൊപ്പം പെണ്‍കുട്ടിയെ കണ്ടിരുന്നതായി പറയുന്നു.
വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബസ് ഉടമയില്‍ നിന്ന് ഇയാൾ പണം വാങ്ങിയതായി വിവരം കിട്ടിയിട്ടുണ്ട്. യുവാവിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിക്കുന്നുണ്ട്.
റൂറല്‍ എസ്പി ഡോ.എ ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി വൈ എസ്പി ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അത്തോളി സി ഐ പി കെ ജിതേഷിന്റെ നേതൃത്വത്തില്‍ എസ് ഐ ടി കെ സുരേഷ് കുമാര്‍, എസ്എസ്പിഒ ലിയ എന്‍ കെ, സിപിഒ., സി കെ ലനീഷ്, ക്രൈംബ്രാഞ്ച് എസ്ഐമാരായ പി പി മോഹനകൃഷ്ണന്, എം പി ശ്യാം, ജി എല്‍ സന്തോഷ്, സൈബര്‍ സെല്‍ എസ്ഐ പി കെ സത്യന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.
Discussion about this post