കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേർമലയിൽ വരുൺ രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ വാലൻ്റൈൻ ദിനത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം14 ന് രാവിലെ പോയ പെൺകുട്ടി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പീഡനം നടന്നതായി അറിയുന്നത്.
വടകര ഡി വൈ എസ് പി അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാൻ കഴിഞ്ഞുഞു എന്നത് പോലീസ് സേനയ്ക്ക് പൊൻ തൂവലായി. സി ഐ എൻ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.
എ എസ് ഐമാരായ പി പ്രദീപൻ, ഗിരീഷ്, ഒ കെ സുരേഷ്, പ്രതീഷ് എന്നിവരാണ് അന്വേഷണത്തിലുണ്ടായിരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിൽ കൂടുൽപേർ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി വൈ എസ് പി അബ്ദുൾ ഷെറീഫും സി ഐ എൻ സുനിൽകുമാറും പറഞ്ഞു.
ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കും.
Discussion about this post