കാസർകോട്: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്തെ ഒരു ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
രണ്ട് മാസം ഗർഭിണിയായ പെൺകുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ആശുപത്രി അധികൃതരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ ഇവിടെ നിന്നും ഇവർ പോയി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. മൊബൈൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്താണെന്ന് അറിഞ്ഞു.
തുടർന്ന്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രത്തിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post