ന്യൂഡൽഹി: അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാളെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഷാഹ്ബാദ് ദൗലത്പുർ സ്വദേശി മുഹമ്മദ് അക്തറിനെയാണ് (28) പിടിയിലായത്. ഏറ്റുമുട്ടലിൽ കാലിനു വെടിയേറ്റു.
ഈ മാസം 9ന് വീടിനു പുറത്തു കളിച്ചു കൊണ്ടു നിന്നിരുന്ന കുട്ടിയെ കാണാതാവുകയും, പിറ്റേന്ന് രാവിലെ അയൽവാസി വീട്ടിൽ കൊണ്ടുചെന്നാക്കുകയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ കാണാതായതെന്നു കാട്ടി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. സമീപത്തുനിന്നു കണ്ടെത്തിയെന്നാണ് ഇദ്ദേഹം പറഞ്ഞത്. കൗൺസിലറെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു.
തുടർന്ന് ശനിയാഴ്ച ആയതോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതോടെകുട്ടിയെ വീണ്ടും ആശുപത്രിയിലാക്കി.പരിശോധയിൽ സ്വകാര്യ ഭാഗത്തു മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണു ലൈംഗിക അതിക്രമത്തിന് ഇരയായെന്നു സ്ഥിരീകരിച്ചത്. അന്വേഷണത്തിൽ മുഹമ്മദ് അക്തർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തി. രോഹിണി സെക്ടർ 29ലെ ഓൾഡ് പ്രഹ്ലാദ്പുർ റോഡിൽവച്ചു പ്രതിയെ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി വെടിയുതിർത്തുവന്നു പോലീസ് പറഞ്ഞു. പൊലീസ് സംഘം തിരികെ വെടിവച്ചുവെന്നും ഇയാളുടെ കാലിൽ വെടിയേറ്റുവെന്നും ഡിസിപി ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു.
Discussion about this post