തൊടുപുഴ: തങ്കമണിക്ക് സമീപമുള്ള സ്കൂളിലെ മാനേജരായ വൈദികനെതിരെ വിദ്യാര്‍ഥിനിയുടെ പീഡന പരാതി. സ്കൂളില്‍ വച്ച് വൈദികന് 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കമണി പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും വൈദികനെതിരെ കേസെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വൈദികന് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ എന്നും, അതിന് ശേഷമാകും കൂടുതല്‍ നടപടികള്‍ എടുക്കുക എന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ വൈദികന് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടി സി വാങ്ങുവാന്‍ എത്തിയപ്പോള്‍ ഫീസ് അടയ്ക്കണമെന്ന് പറഞ്ഞ കാരണത്താലാണ് കേസ് നല്‍കിയതെന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Discussion about this post