കൊയിലാണ്ടി: ബന്ധുവായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൽപത്തൂർ രാമല്ലൂരിൽ കോഴിക്കുന്നത്ത് ചാലിൽ മകൻ വിനോദ് (56) ആണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ബന്ധുവാൽ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് കൊയിലാണ്ടി പോലീസ് കേസെടുക്കുകയായിരുന്നു.
കൊയിലാണ്ടി വനിതാ സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Discussion about this post