കോഴിക്കോട്: അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അധ്യാപകനായ വി കെ ദിലീപിനെ (51) തിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
കുട്ടികളുടെ പരാതിയെത്തുടർന്ന് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് കേസ്. കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി അത്തോളി പൊലീസ് ഇൻസ്പെക്ടർ പി കെ ജിതേഷ് പറഞ്ഞു.
Discussion about this post