തിരുച്ചിരപ്പള്ളി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പരീക്ഷക്കിടെ പീഡിപ്പിച്ച ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍. ഹാജ്യാര്‍ മുഹമ്മദ് യൂസഫ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്. തമിഴ്നാട് ശ്രീരംഗത്താണ് സംഭവം.
പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ മുരുഗേശന്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം പെൺകുട്ടിക്ക് മനസിലായില്ല പിന്നീട് കാര്യങ്ങൾ മനസിലാക്കിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഈ വാർത്തയറിഞ്ഞ നൂറുകണക്കിന് ഗ്രാമീണര്‍ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇനാം കളത്തൂര്‍ പൊലീസ് വിദ്യാര്‍ഥിനിയോടും സഹപാഠികളോടും അന്വേഷണം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മരുഗേശനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Discussion about this post