പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന പാർക്കിങ്ങ് സൗകര്യത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് പയ്യോളി ടൗൺ ഓട്ടോറിക്ഷ തൊഴിലാളി കോ-ഓഡിനേഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ് യോഗം നഗരസഭ അധികൃതരോട് ആവശ്യപെട്ടു.
ഓട്ടോറിക്ഷകളും ഓട്ടോ ടാക്സികളും പാരലൽ സർവ്വീസ് നടത്തുന്നത് നിർത്തുക. യൂണിഫോം നിർബന്ധമായും ധരിക്കുക. ഓട്ടോയുടെ മുൻഭാഗത്തും പിറകിലും പി എം നമ്പർ പതിക്കുക തുടങ്ങിയ നിയമങ്ങൾ കർശനമായി പാലിക്കാൻ യോഗം ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. നിയമലംഘനങ്ങൾ നടത്തുന്ന തൊഴിലാളികൾക്കെരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യു കെ പി റഷീദ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി യു കെ പി റഷീദ് (പ്രസിഡണ്ട്), സി വി രാജീവൻ (സെക്രട്ടറി), കെ സി സതീശൻ (ട്രഷറർ), വി കെ സായി രാജേന്ദ്രൻ (വൈസ് പ്രസി.), രാഘവൻ തച്ചൻകുന്ന് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post