അരിക്കുളം: ഗ്രാമപഞ്ചായത്ത് പരിധിയിലെ പി എം കിസാൻ പദ്ധതി ഗുണഭോക്താക്കളിൽ സ്ഥല വിവരങ്ങൾ ഓൺലൈൻ വഴി ഇനിയും സമർപ്പിക്കാത്ത കർഷകർക്കായി അരിക്കുളം കൃഷി ഭവൻ സൗകര്യമൊരുക്കുന്നു.

ജൂൺ 23 ന് രാവിലെ 11 മണി മുതൽ അരിക്കുളം കൃഷി ഭവനിൽ എത്തി പി എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. 25 -നകം ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് പി എം കിസാൻ പദ്ധതിയുടെ തുടർ ആനുകൂല്യം നഷ്ടപ്പെട്ടേക്കാം എന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
0496 2695052 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Discussion about this post