തിരുവനന്തപുരം: പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം.
3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയത്തിന് യോഗ്യത നേടി. ചോദ്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ വിജയശതമാനം കുറച്ചിട്ടില്ലെന്ന് തെളിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 22 മുതല്‍ സേ പരീക്ഷകൾ നടത്തും.
വിജയശതമാനം ഏറ്റവും കൂടിയത് കോഴിക്കോടും (87.79 %) കുറവും വയനാടും. 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. സർക്കാർ സ്കൂളില്‍ 81.72 % വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12 % വും ടെക്നിക്കൽ സ്കൂളില്‍ 68.71 % വും ആണ് വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വി എച്ച് എസ് ഇയില്‍ വിജയ ശതമാനം 78.26 % ആണ്. കഴിഞ്ഞ തവണ 79.62 % ആയിരുന്നു..
രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 12 മണി മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമായിത്തുടങ്ങും. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.
Discussion about this post