പയ്യോളി: മൂരാട് പി കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല ആൻ്റ് ലൈബ്രറിയും കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി അക്കാദമിക്ക് കൗൺസിലും സംയുക്തമായി പ്ലസ് ടു മാർഗ്ഗ നിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുനിൽ ഉദ്ഘാടനം ചെയ്തു.

അബ്ദുൾ ബുഹാരി ബേപ്പൂർ മാർഗ്ഗ നിർദ്ദേശ ക്ലാസ് എടുത്തു. പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ, നേതൃ സമിതി കൺവീനർ കെ ജയകൃഷ്ണൻ പ്രസംഗിച്ചു. വി കെ നാസർ സ്വാഗതവും ജയൻ മൂരാട് നന്ദിയും പറഞ്ഞു.


Discussion about this post