എറണാകുളം: കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രിയാണ് വീടിന്റെ ടെറസിന് മുകളില്‍ കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഒരു ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Discussion about this post