
തിക്കോടി: പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരികയും, അതുവഴി രോഗങ്ങൾ പെരുകുകയും ചെയ്യുന്ന കാലിക സാഹചര്യത്തിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ആവിക്കൽ കൂട്ടായ്മ. പ്ലാസ്റ്റിക് നിർമാർജന ആശയം തുന്നി പിടിപ്പിച്ച തുണി സഞ്ചികൾ വീടുകളിൽ വിതരണം ചെയ്തും, ആശയ പ്രചാരണം നടത്തിയുമാണ് പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനം മുന്നേറുന്നത്.

ചേലക്കൽ രമേശനിൽ നിന്നും തുണിസഞ്ചി ഏറ്റുവാങ്ങി ഇബ്രാഹിം തിക്കോടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ പ്രവർത്തകരായ അനൂപ് ഉരുവെച്ചെടുത്ത്, സുജീഷ് പഴയ കാട്ടിൽ നേതൃത്വം നൽകി. ക്യാമ്പയിൻ കൂടുതൽ ശക്തമാക്കി, പ്ലാസ്റ്റിക് മുക്ത ഗ്രാമം സൃഷ്ടിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് കൂട്ടായ്മ പ്രവർത്തകർ.

Discussion about this post