പയ്യോളി: കേരളചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന ജില്ലാ ചലച്ചിത്ര ക്യാമ്പിന് നാളെ വെള്ളിയാഴ്ച യവനിക ഉയരും.

പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. ഹേമന്ദ് കുമാർ അധ്യക്ഷത വഹിക്കും.

തുടർന്ന്, 11 ന് ചലച്ചിത്ര പ്രദർശനം ഈ മ യാ (മലയാളം), 1.30 ന് ഓപ്പൺ ഫോറം വിഷയം: ‘ഭാവുകത്വ പരിണാമം മലയാള സിനിമയിൽ -ഒരു സ്ത്രീപക്ഷ വായന’ ജെ എൻ യു ഗവേഷക വിദ്യാർത്ഥി ടി പി ഷബ്നം മോഡറേറ്ററാകും. തൃശൂർ വിമല കോളേജ് അസി. പ്രാെഫസർ അനു പാപ്പച്ചൻ വിഷയാവതരണം നടത്തും.

വൈകു. 3.30 ന് ഹെല്ലാരോ (ഗുജറാത്തി സിനിമ), 6 ന് റീസൺ (സിനിമ), 28 ന് ശനിയാഴ്ച രാവിലെ 9 ന് സിനിമാപ്രദർശനം ജയ് ഭീം (തമിഴ് – മലയാളം ഡബ്ബ്ഡ്), ഉച്ചയ്ക്ക് 2 ന് ഓപ്പൺ ഫോറം വിഷയം: ചരിത്രവും പ്രതിരാധവും സമകാലിക സിനിമയിൽ ഗുലാബ് ജാൻ മോഡറേറ്ററാകും. ജിനേഷ് കുമാർ എരമം വിഷയാവതരണം നടത്തും.

ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പങ്കെടുക്കും. വൈകു. 3ന് സിനിമ പ്രദർശനം നൈറ്റ് ആൻ്റ് ഫോഗ് (ഫ്രഞ്ച്), തുടർന്ന് 4. 30ന് സമാപന സമ്മേളനം, 5.30 ന് സിനിമ പ്രദർശനം ദ് പിയാനിസ്റ്റ്. ക്യാംപിൽ പ്രദർശിപ്പിക്കപ്പെടുന്ന എല്ലാ ഇതര ഭാഷാചിത്രങ്ങൾക്കും മലയാളം സബ്ടൈറ്റിലുകൾ ഉണ്ടാവും.

Discussion about this post