പയ്യോളി: കേരളത്തെ തകർക്കരുത്, ആർ എസ് എസ് -കോൺഗ്രസ്സ് ഗൂഢാലോചനയ്ക്കെതിരെ പി കെ എസ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയാ പ്രസിഡണ്ട് കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി കെ എസ് ജില്ലാ കമ്മിറ്റി അംഗം കെ അനിത പ്രസംഗിച്ചു. ഏരിയാ സിക്രട്ടറി കെ ടി ലിഖേഷ് സ്വാഗതവും ഏരിയാ ട്രഷറർ കെ എം പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
Discussion about this post