പയ്യോളി: ലൈഫ് പദ്ധതിയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിക്കണമെന്നും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാതി തിരിച്ച് വേതനം നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പട്ടികജാതി ക്ഷേമ സമിതി പയ്യോളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൃക്കോട്ടൂർ യു പി സ്കൂളിലെ സി സുരേഷ് ബാബു നഗറിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
എൻ ടി രാജൻ, കെ ടി ലിഖേഷ്, എൻ പി ആതിര എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം വി ബാബു രക്തസാക്ഷി പ്രമേയവും, കെ എം പ്രദീപ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും, ജില്ല ജോ: സെക്രട്ടറി വി പി ശ്യാംകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി ചന്തു, ആർ കെ സജീവൻ, ടി വി ചന്ദ്രഹാസൻ, മുണ്ട്യാടി ബാബു പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ പി ജനാർദ്ദനൻ സ്വാഗതവും, കെ എം പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ സുകുമാരൻ (പ്രസിഡണ്ട്), കെ ടി ലിഖേഷ് (സെക്രട്ടറി), കെ എം പ്രമോദ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post