കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കൊയിലാണ്ടി, ബാലുശ്ശേരി റെയ്ഞ്ചുകളിലെ മദ്യവിൽപനശാലകൾക്ക് അവധി പ്രഖ്യാപിച്ചു.തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി.
വിയൂർ, പന്തലായനി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, മൂടാടി, പുയ്യാളി, തിക്കോടി, ഇരിങ്ങൽ, കീഴരിയൂർ, തുറയൂർ, കൊഴുക്കല്ലൂർ, അരിക്കുളം, ഉള്ളിയേരി, നടുവണ്ണൂർ തുടങ്ങിയ വില്ലേജ് പരിധിയിലെ ബീവറേജ് ഔട്ട് ലെറ്റ്, കള്ളുഷാപ്പ്, ബീയർ – വൈൻ പാർലറുകൾ എന്നിവയ്ക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
Discussion about this post