കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ടം കുറിക്കൽ ചടങ്ങ് നടന്നു. പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ നമ്പീശൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ഇന്ന് രാവിലത്തെ പൂജക്ക് ശേഷം കാരണവ തറയിൽ വെച്ച് ട്രസ്റ്റിമാരുടെ സാന്നിദ്ധ്യത്തിൽ ജ്യോത്സ്യ പ്രശ്നം വെച്ചാണ് തീയ്യതി കുറിച്ചത്. കാളിയാട്ട ദിവസം എന്നാണെന്ന് രാത്രി അത്താഴപൂജക്ക് ശേഷം നട തുറക്കുമ്പോൾ പിഷാരടി കളിയാട്ട മുഹൂർത്തം കാവിലമ്മയെ അറിയിക്കും. ഉച്ചത്തിലുള്ള പിഷാരടിയുടെ വിളംബരത്തിനു ശേഷം മാത്രമേ കളിയാട്ട ദിവസം പുറത്തറിയാൻ പാടുള്ളൂ എന്നാണ് ആചാരം.
Discussion about this post