കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി നാലമ്പല നവീകരണ കമ്മിറ്റി ഡിസംബർ 31 ന് ഭക്തജന സംഗമം നടത്തും.
ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻനായർ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, പി ബാലൻ, ബാലകൃഷ്ണൻ നായർ അരിക്കുളം, നവീകരണ കമ്മിറ്റി രക്ഷാധികാരി ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ അഡ്വ ടി കെ രാധാകൃഷ്ണൻ , എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ്, കോമത്ത് ശശി, തൈക്കണ്ടി രാമദാസ് , രാജൻനായർ അച്ചിവിട്ടിൽ, ശ്രീജിത്ത് അക്ലിക്കുന്നത്ത്, ക്ഷേത്രം മാനേജർ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
Discussion about this post