കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. കാലത്ത് കാഴ്ചശീവേലിക്ക് ശേഷം വിയ്യൂർ വീക്ഷണം കാലാവേദി വിദ്യാർഥികളുടെ സംഗീതാരാധനയും വൈകീട്ട് ചവറ – കൊറ്റൻകുളങ്ങര നൂപുര നൃത്ത വിദ്യാലയം നൃത്തസന്ധ്യയും അവതരിപ്പിച്ചു.
27 ന് രാവിലെ സപ്തസ്വര വടകര അവതരിപ്പിക്കുന്ന ഭക്തി കീർത്തനങ്ങൾ, വൈകീട്ട് പാവങ്ങാട് പുത്തൂർ സരസ്വതി നൃത്തകലാ വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താർച്ചന എന്നിവ നടക്കും.
Discussion about this post