കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ ജനങ്ങളെ ഭക്തിയിൽ ആറാടിച്ച് കാളിയാട്ട മഹോത്സവം ഇന്ന്. കടുത്ത വേനലിലും ജനസഹസ്രങ്ങളെ ആവേശത്തിമിർപ്പിലും ഭക്തിയുടെ ഔന്നത്യത്തിലേക്കും കൊണ്ടുപോയ നാടിൻറെ ഉത്സവത്തിന് ഇന്ന് പരിസമാപ്തിയാകും.
വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നതോടെ പരിസരം ജനസാഗരമാകും. തുടർന്ന് കളിയാട്ട ചടങ്ങുകൾക്ക് തുടക്കമാകും. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് നാന്തകം എഴുന്നള്ളിക്കും.
ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവിസ്മയം തീർക്കും. ആയിരത്തിരി തെളിയിക്കും. ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി രാത്രി 10.45ന് ശേഷം 11.15 നുള്ളിൽ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വാളകം കൂടും.
ഇതോടെ നാടിനെ എട്ടു നാലുകളായി ഭക്തിയില്‍ ആറാടിച്ച ഉത്സവത്തിന് കൊടിയിറങ്ങും.
Discussion about this post