കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു വർഷം മുൻപ് സസ്പൻ്റ് ചെയ്ത ജീവനക്കാരിയെ, ദേവസ്വം നിയമിച്ച ഡൊമസ്റ്റിക്ക് എൻക്വയറി കമ്മിറ്റി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനാൽ ട്രസ്റ്റി ബോർഡ് തുടർനടപടി സ്വീകരിക്കണമെന്ന് പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് അംഗവും പിഷാരികാവ് ക്ഷേത്രഭക്തജന സമിതി പ്രസിഡൻ്റുമായ ഉണ്ണികൃഷ്ണൻ മരളൂരും, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്നും ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാതെ സസ്പൻഷൻ നീട്ടിക്കൊണ്ടുപോകുന്നത് ക്ഷേത്ര ഭരണാധികാരികൾക്കെതിരെയും, ക്ഷേത്രത്തിന്റെ സൽപ്പേരിന്നും കളങ്കം വരാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടന്ന് നടപടികൾ സ്വീകരിച്ച് ക്ഷേത്ര വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.



































Discussion about this post