കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ആയി വാഴയിൽ ബാലൻ നായരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പട്ടാള സേവനത്തിനുശേഷം പിഷാരികാവ് ക്ഷേത്രം ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ട്രസ്റ്റി ബോർഡ് അംഗമായി പ്രവർത്തിച്ചു വരികയാണ്
ട്രസ്റ്റി ബോർഡ് യോഗത്തിൽ മുൻ ചെയർമാൻ പുനത്തിൽ നാരായണൻ കുട്ടി നായർ അധ്യക്ഷതവഹിച്ചു. കീഴയിൽ ബാലൻ, ഇളയിടത്ത് വേണുഗോപാൽ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എ പി സുധീഷ്, കെ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു എന്നിവർ പ്രസംഗിച്ചു.
Discussion about this post