കൊയിലാണ്ടി: കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിമാരായ പി ബാലൻ, ഇളയിടത്ത് വേണുഗോപാൽ, ജനറൽ കൺവീനർ ഇ എസ് രാജൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, മധു മീത്തൽ, ശിവദാസൻ പനച്ചിക്കുന്ന്, വിനയൻ കാഞ്ചന, ടി ടി നാരായണൻ പത്താലത്ത് ബാലൻ, തൈക്കണ്ടി രാമദാസ് എന്നിവർ പങ്കെടുത്തു. ആനയൂട്ടിനാവശ്യമായ വസ്തുക്കൾ ഇരിങ്ങൽ അയ്യപ്പക്ഷേത്രം മേൽശാന്തി ഗിരീഷ് സംഭാവനയായി നൽകി.
Discussion about this post