കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത പൊലീസുകാരിയ്ക്കെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
എട്ടു വയസുകാരിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി നിയമപരമല്ലെന്നുമാണ് അപ്പീലിലെ വാദം.
Discussion about this post