കൊയിലാണ്ടി: സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കാളികളാണെന്ന സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് വി വി സുധാകരൻ, സി വി ബാലകൃഷ്ണൻ, മഠത്തിൽ നാണു, വി പി ഭാസ്കരൻ, വി ടി സുരേന്ദ്രൻ, പി രത്നവല്ലി, രാജേഷ് കീഴരിയൂർ, അഡ്വ. എം സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, സി ഗോപിനാഥ്, കെ വി റീന, പി അബ്ദുൾ ഷുക്കൂർ നേതൃത്വം നൽകി

Discussion about this post