ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹികാഘാത പഠനത്തിനാണ് കല്ലിടുന്നത്. ഇതിലൂടെ ആർക്കും ഒരു നഷ്ടവും സംഭവക്കില്ല.
സാമൂഹിക ആഘാതപഠനം നടത്തിയതിനു ശേഷം ഭൂമി നഷ്ടമാകുന്ന എല്ലാവരെയും വിളിച്ച് ചേർത്ത് അവർക്ക് നഷ്ടപ്പെടുന്ന വസ്തുവിന്റെയും കെട്ടിടങ്ങളുടേയും വിലയേക്കാൾ കൂടുതൽ നൽകി സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post