തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത്.
ഭാര്യ കമലയും ഒപ്പം ഉണ്ടായിരുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ.
18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. അമെരിക്കയിലേക്ക് ചികിത്സക്കായി പോയെങ്കിലും മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല. മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. 12 നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
Discussion about this post