കൊച്ചി: വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് (25) അസമിൽ വാഹനാപകടത്തിൽ മരിച്ചു. ടെസ്പൂരിൽ നിന്നു ജോർഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു ജോർജ് .
സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചു. ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. എസ് ബി ടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി പി കുര്യാക്കോസ് ആണ് പിതാവ്. കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസ് മാതാവുമാണ്. സഹോദരൻ: ജിക്കു കുര്യാക്കോസ്.
Discussion about this post