മൂടാടി: മൂന്ന് പതിറ്റാണ്ട് കാലം വീരവഞ്ചേരി എൽ പി സ്കൂളിലെ പ്രിയങ്കരനായ അദ്ധ്യാപകനായി പ്രവർത്തിച്ച കൊല്ലം ചവറ സ്വദേശിയായ ഗോപാലകൃഷ്ണപിള്ള എന്ന പിള്ളമാഷിന്റെ നിര്യാണത്തിൽ അധ്യാപക രക്ഷാകർതൃ യോഗം അനുശോചിച്ചു.

പ്രസിഡണ്ട് ജിനേഷ് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി കെ രവീന്ദ്രൻ,
എസ് എസ് ജി ചെയർമാൻ ഒ രാഘവൻ മാസ്റ്റർ, കെ പി പ്രഭാകരൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, എൻ ശ്രീധരൻ, ഡോ. യു ശ്രീധരൻ, ശ്രീധരൻ മാസ്റ്റർ, പവിത്രൻ മാസ്റ്റർ, സുനിൽകുമാർ കണ്ടോത്ത്, കെ കെ ഗോവിന്ദൻ, റഫീഖ് ഇയ്യത്ത് കുനി, രാജീവൻ, പ്രധാനാധ്യാപിക കെ ഗീത പ്രസംഗിച്ചു.

Discussion about this post