ന്യൂഡൽഹി: രാജ്യത്ത് പല പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനിന്റെ ശുദ്ധി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മായം ചേര്‍ക്കല്‍ ആക്ഷേപം ഉന്നയിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് നൽകിയ ഹര്‍ജി ജഡ്ജിമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരുടെ ബെഞ്ചാണു ഹർജി തള്ളിയത്.
പഞ്ചസാര ലായനി ചേര്‍ത്താണ് വിപണിയില്‍ വില്‍ക്കുന്ന തേന്‍ എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. അളവില്‍ കവിഞ്ഞ പഞ്ചസാരയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാവുമെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത പഞ്ചസാരയാണു ചേര്‍ക്കുന്നതെന്ന സെന്റർ ഫോര്‍ സയന്‍സ് ആന്റ് എൻവയോണ്‍മെന്റ് റിപ്പോര്‍ട്ടും ഹര്‍ജിക്കാര്‍ കോടതില്‍ നൽകിയിരുന്നു.
Discussion about this post