വടകര: പിക്കപ്പ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപം തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്.വ്യാഴാച്ച ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് അപകടമുണ്ടായത്.

അധ്യാപകന്റെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. സഹദിനെ എതിരെ വന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

അധ്യാപകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Discussion about this post