കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിൽ മുളകുപൊടി വിതറി കവർച്ച നടത്തിയ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുൻജീവനക്കാരനാണ്.
പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയായിരുന്നു കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനുമേൽ മുളകുപൊടി വിതറിയശേഷം കെട്ടിയിട്ട് അമ്പതിനായിരം രൂപ കവർന്നത്.
കറുത്ത മുഖം മൂടിയിട്ടായിരുന്നു ഇയാൾ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Discussion about this post