പയ്യോളി: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ഡയാലിസ് സെൻ്ററും സ്ഥിതി ചെയ്യുന്ന പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ ഡോ. പി ടി ഉഷ എം പി ക്ക് നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനും പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സണുമായ സി പി ഫാത്തിമയുടെ നേതൃത്വത്തിലാണ് എം പി ക്ക് നിവേദനം സമർപ്പിച്ചത്.

കർമസമിതി കൺവീനറും പഞ്ചായത്തംഗവുമായ ബിനു കാരോളി, വൈസ് ചെയർമാൻ ബഷീർ മേലടി, സി പി നജുമുദ്ധീൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
ആവശ്യമായ ഇടപെടൽ നടത്താമെന്ന് എം പി ഉറപ്പു നൽകിയതായി കർമസമിതി ഭാരവാഹികൾ പറഞ്ഞു.
ആവശ്യമായ ഇടപെടൽ നടത്താമെന്ന് എം പി ഉറപ്പു നൽകിയതായി കർമസമിതി ഭാരവാഹികൾ പറഞ്ഞു.

Discussion about this post