കൊയിലാണ്ടി: പെരുവട്ടൂർ ഐ എൻ ടി യു സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെയും 125-ാം കോൺഗ്രസ് ബൂത്ത് കമിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ടാക്സി ഡ്രൈവറും ഐ എൻ ടി യു സി നേതാവുമായിരുന്ന ഹരിനാരായണനെ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി വി സുധാകരൻ ഉദ്ഘാടനം ചെയ്തു. ശരത് മണമ്മൽ അധ്യക്ഷത വഹിച്ചു.

പി രത്നവല്ലി, കൂമുള്ളി കരുണൻ, പി വി വേണുഗോപാൽ, വി ടി സുരേന്ദ്രൻ, ടി കെ നാരായണൻ, ജിഷ പുതിയെടുത്ത്, സുരേഷ്ബാബു, മുരളി തോറോത്ത്, ഭാസ്കരൻ കിടാവ്, അരുൺ മണമ്മൽ, പി വി സിന്ധു, രാജേഷ്, പുരുഷോത്തമൻ, സദാനന്ദൻ പ്രസംഗിച്ചു.
ഷൈലേഷ് പെരുവട്ടൂർ സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു.

Discussion about this post