കൊയിലാണ്ടി: അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുവട്ടൂർ നടേരി റോഡിൽ ചേരിക്കുന്നുമ്മൽ താമസിക്കും ഇല്ലത്ത് താഴ പ്രസന്ന (60) യെയും മകൻ പ്രശാന്തിനെ (28) യുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച വൈകീട്ട് ആണ് സംഭവം നാട്ടുകാർ അറിയുന്നത്. അയൽവാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതൽ പ്രസന്നയേയും പ്രശാന്തിനെയും പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ട് മുറികളിലായി ഇവരെ മരിച്ച നിലയിൽ കാണപ്പെട്ടത്. ടൈൽസ് വിരിക്കുന്ന ജോലിക്കാരനാണ് പ്രശാന്ത്. പ്രശാന്തിൻ്റെ കൈക്ക് പരിക്കേറ്റതിനാൽ ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല.
പ്രസന്നയുടെ ഭർത്താവ് അശോകൻ പത്ത് വർഷം മുമ്പ് ഹൃദയാഘാതത്താലും മൂത്ത മകൻ പ്രശോഭ് മുമ്പ് ഒരു വാഹനാപകടത്തിൽപ്പെട്ടും മരണപ്പെടുകയായിരുന്നു.
Discussion about this post