കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആസാം സ്വദേശിനിയായ ഖാലിദാ ഖാദൂനാണ് മരണപ്പെട്ടത്.പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫഖ്‌റുദ്ദീന്‍റെ ഭാര്യയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഖാലിദയുടെ ഭര്‍ത്താവ് ഫഖ്‌റുദ്ദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തിലാണ് പൊലീസ്.
Discussion about this post