തിക്കോടി: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയും ആറാട്ട് മഹോത്സവവും ഏപ്രിൽ 13 ന് രാത്രി 7.30 ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിക്കും. 18 ന് തിങ്കളാഴ്ച കുളിച്ചാചാറാട്ടോടെ ഉത്സവം സമാപിക്കും.

13ന് ബുധനാഴ്ച രാത്രി 8 ന് ഫ്രണ്ട്സ് വോയിസ് പയ്യോളി അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, തുടർന്ന് സുഭാഷ് പയ്യോളി അവതരിപ്പിക്കുന്ന വൺ മാൻ ഷോ, 14 ന് വ്യാഴാഴ്ച രാവിലെ ഗണപതിഹോമം, ഉഷ:പൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 5 ന് തിരുവാഭരണഘോഷയാത്ര, 6.30 ന് ദീപാരാധന, അത്താഴപൂജ, 7മണിക്ക് നേപത്യ രാഹുൽ എറണാകുളം അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി എട്ടുമണിക്ക് ശ്രീ പെരുമാൾ കലാക്ഷേത്രം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന,

15 ന് വെള്ളിയാഴ്ച രാവിലെ കേളി, ഗണപതിഹോമം, ഉഷ:പൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4 30 ന് ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതി – കോടനാട്ടും കുളങ്ങര പരദേവതാക്ഷേത്രം സേവികാ സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 6.30 ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, രാത്രി 7 ന് കലാമണ്ഡലം ശിവദാസ് മാരാർ, സരുൺ മാധവ് പിഷാരികാവ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 16 ന് ശനിയാഴ്ച രാവിലെ ക്ഷേത്രച്ചടങ്ങുകൾ, 11 മണിക്ക് ഉത്സവബലി, വൈകുന്നേരം 6. 30 ന് ദീപാരാധന, 7. 30ന് ഗ്രാമ പ്രദക്ഷിണം, രാത്രി 8 ന് വെടിക്കെട്ട് (ഉരൂക്കര),

17 ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, ഉഷ:പൂജ, പഞ്ചകലശ ശുദ്ധി, ഉച്ചപൂജ വൈകുന്നേരം 4 ന് ഇളനീർ ആഘോഷ വരവുകൾ, വൈകുന്നേരം 6.30ന് ദീപാരാധന, അത്താഴപൂജ, രാത്രി 8 ന് പള്ളിവേട്ട എഴുന്നള്ളത്ത്, രാത്രി 10 ന് വെടിക്കെട്ട്, 18 ന് തിങ്കളാഴ്ച രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം എന്നിവയുണ്ടാകും. തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാകും.

Discussion about this post