തിക്കോടി: പെരുമാൾപുരം ശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിച്ചു. ഉത്സവം 18 ന് സമാപിക്കും.
14 ന് വ്യാഴാഴ്ച രാവിലെ ഗണപതിഹോമം, ഉഷ:പൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 5 ന് തിരുവാഭരണഘോഷയാത്ര, 6.30 ന് ദീപാരാധന, അത്താഴപൂജ, 7മണിക്ക് നേപത്യ രാഹുൽ എറണാകുളം അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി എട്ടുമണിക്ക് ശ്രീ പെരുമാൾ കലാക്ഷേത്രം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന,
15 ന് വെള്ളിയാഴ്ച രാവിലെ കേളി, ഗണപതിഹോമം, ഉഷ:പൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4 30 ന് ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതി – കോടനാട്ടും കുളങ്ങര പരദേവതാക്ഷേത്രം സേവികാ സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 6.30 ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, രാത്രി 7 ന് കലാമണ്ഡലം ശിവദാസ് മാരാർ, സരുൺ മാധവ് പിഷാരികാവ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക,
16 ന് ശനിയാഴ്ച രാവിലെ ക്ഷേത്രച്ചടങ്ങുകൾ, 11 മണിക്ക് ഉത്സവബലി, വൈകുന്നേരം 6. 30 ന് ദീപാരാധന, 7. 30ന് ഗ്രാമ പ്രദക്ഷിണം, രാത്രി 8 ന് വെടിക്കെട്ട് (ഉരൂക്കര), 17 ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, ഉഷ:പൂജ, പഞ്ചകലശ ശുദ്ധി, ഉച്ചപൂജ വൈകുന്നേരം 4 ന് ഇളനീർ ആഘോഷ വരവുകൾ, വൈകുന്നേരം 6.30ന് ദീപാരാധന, അത്താഴപൂജ, രാത്രി 8 ന് പള്ളിവേട്ട എഴുന്നള്ളത്ത്, രാത്രി 10 ന് വെടിക്കെട്ട്, 18 ന് തിങ്കളാഴ്ച രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം എന്നിവയുണ്ടാകും. തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാകും.
Discussion about this post