പയ്യോളി: രാജീവ് ഗാന്ധി പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. പെരുമാൾപുരം ആശുപത്രി അങ്കണത്തിൽ നടന്ന സംഗമത്തിൽ പാലിയേറ്റീവ് വളണ്ടിയർമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും പങ്കെടുത്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സംഗമം ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ മുഖ്യാതിഥിയായി.
പാലിയേറ്റീവ് ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു. റഊഫ് ബാഖവി കിഴിശ്ശേരി റംസാൻ സന്ദേശം നടത്തി. പയ്യോളി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വി കെ അബ്ദുറഹിമാൻ , പി എം ഹരിദാസ് , തിക്കോടി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി ഷക്കീല , പഞ്ചായത്ത് അംഗം ബിനു കാരോളി , എം പി ഷിബു ,മഠത്തിൽ നാണു മാസ്റ്റർ,
അമ്പാടി ബാലൻ, പി വിശ്വനാഥൻ, പി വി അഹമ്മദ്, ഡിവിഷൻ കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, കായിരികണ്ടി അൻവർ, ഷജ്മിന, അൻസില, സി കെ ഷഹനാസ് പ്രസംഗിച്ചു. പാലിയേറ്റീവ് കൺവീനർ ടി ഖാലിദ് സ്വാഗതവും ട്രഷറർ വി ഹാഷിം കോയ തങ്ങൾ നന്ദിയും പറഞ്ഞു
Discussion about this post