പയ്യോളി: തിക്കോടി പെരുമാൾപുരത്ത് അടിപ്പാത അനുവദിച്ച് കിട്ടാനാവശ്യമായതെല്ലാം ചെയ്യുമെന്ന് വി കെ സജീവൻ. അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു വരുന്ന പെരുമാൾപുരം സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബി ജെ പി ജില്ലാ അധ്യക്ഷൻ.
കർമസമിതിയുടെ ആവശ്യം ന്യായമാണെന്നും, മുവ്വായിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നതും, അറുപതിലേറെ ഭിന്ന ശേഷിക്കാരുള്ളതുമായ പയ്യോളി ഹൈസ്കൂൾ, ആയിരത്തിലധികം വിദ്യാർഥികളുള്ള തൃക്കോട്ടുർ യു പി സ്കൂൾ, നൂറുക്കണക്കിന് രോഗികൾ ദിനേന എത്തുന്ന മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെറ്റിനറി ആശുപത്രി എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പെരുമാൾപുരത്ത് അടിപ്പാത അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയെത്തിയ വി കെ സജീവനെ കർമസമിതി നേതാക്കൾ സ്വീകരിച്ചു. പയ്യോളി നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ, തിക്കോടി ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, നഗരസഭാംഗം ടി എം നിഷ ഗിരീഷ്, രാജൻ ചേലക്കൽ, കെ പി റാണാ പ്രതാപ്, ടി ഖാലിദ്, ബി ജെ പി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, ബഷീർ മേലടി, അജയൻ, എസ് കെ ബാബു, ടി പ്രദീപൻ\ എന്നിവരുമുണ്ടായിരുന്നു.
ബി ജെ പി ജില്ലാ അധ്യക്ഷൻ വി കെ സജീവൻ പെരുമാൾപുരം സന്ദർശിക്കുന്നു.. വീഡിയോ കാണാം…
Discussion about this post