പയ്യോളി: മുവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന പയ്യോളി ഹൈസ്കൂൾ, ആയിരത്തിലധികളുള്ള തൃക്കോട്ടുർ യു.പി സ്കൂൾ , നൂറുക്കണക്കിന് രോഗികൾ ദിനേന എത്തുന്ന മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെറ്റിനറി ആശുപത്രി എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കുന്നതിനായി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

ഹൈസ്കൂൾ പരിസരത്ത് നാളെ രാവിലെ മുതൽ വൈകീട്ട് വരെ ഉപവാസ സമരം നടക്കും. വൈകീട്ട് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കും.

പെരുമാൾപുരത്ത് നടന്ന ആക്ഷൻ കമ്മിറ്റി യോഗത്തിൽ ചേലക്കൽ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, പഞ്ചായത്ത് മെമ്പർ ബിനു കാരോളി , പി ടി ബിജു, എം സി ബഷീർ, ഡോ. അരവിന്ദൻ, വി പി അനീഷ്, പി ടി സുബൈർ, ടി പി സുബൈർ, എം സി റസാഖ്, സി പി നജ്മു, ടി ടി ആനന്ദൻ ,ടി ഖാലിദ് പ്രസംഗിച്ചു.

Discussion about this post