
മേപ്പയ്യൂർ: പേരാമ്പ്രയിൽ സപ്തംബർ 20 മുതൽ 26 വരെ നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് എസ് പി കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം കെ അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
എ വി അബ്ദുല്ല, ടി കെ എ ലത്തീഫ്, ജാഥാ വെസ് ക്യാപ്റ്റൻ എം എം അഷറഫ്, അൻവർ കുന്നങ്ങാത്ത്, കെ എം എ അസീസ്, എം എം അഷറഫ്, മുജീബ് കോമത്ത്, ഇസ്മായിൽ കീഴ്പോട്ട്, ഐ ടി അബ്ദുൽസലാം, കെ ലബീബ് അഷറഫ്, എം കെ ഫസലുറഹ്മാൻ, ടി എം അബദുള്ള, കെ പി ഇബ്രാഹിം പ്രസംഗിച്ചു.

Discussion about this post