പേരാമ്പ്ര: ഫാസിസ്റ്റ് വിരുദ്ധ റാലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ പേരാമ്പ്രയിൽ മുസ്ലിം ലീഗ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി കെ കോയക്കുട്ടിയാണ് (60) കുഴഞ്ഞുവീണു മരിച്ചത്.
ഹലാൽ ബീഫ് വിഷയവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനത്തിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കവെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രകടനത്തിൽ നിന്ന് മാറി നിന്ന കോയക്കുട്ടി, കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Discussion about this post