പേരാമ്പ്ര: നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര സബ് ജില്ലാ കലോത്സവ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് കെ പി റസാഖ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര എ ഇ ഒ കെ വി പ്രമോദ് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കർ, പഞ്ചായത്തംഗങ്ങളായ ഷിജി കൊട്ടാരക്കൽ, മധുകൃഷ്ണൻ, എച്ച് എം ഫോറം കൺവീനർ ബിജു മാത്യു, കെ കെ ഹനീഫ, എ പി അസീസ്, വി എം അഷറഫ്, പി സി സിറാജ്, പി എം ബഷീർ, പി കെ സുരേഷ്, ഹരിദാസ് തിരുവോട്, പി പി മുഹമ്മദ് ചാലിക്കര പ്രസംഗിച്ചു.
പ്രിൻസിപ്പാൾ കെ സമീർ സ്വാഗതവും പ്രധാന അധ്യാപിക എം ബിന്ദു നന്ദി പറഞ്ഞു. നവംബർ 11 ന് രചനാ മത്സരങ്ങളും, തുടർന്ന്, 5 പ്രധാന സ്റ്റേജുകളിലും 14 ഉപസ്റ്റേജുകളിലും വെച്ച് സംസ്കൃതോത്സവം, അറബിക് കലോത്സവം, സ്കൂൾ കലോത്സവം എന്നിവ അരങ്ങേറും. 10 വർഷത്തിന് ശേഷമാണ് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവത്തിന് വേദിയാവുന്നത്. സ്വാഗത സംഘം ഭാരവാഹികളായി കെ സമീർ (ജനറൽ കൺവീനർ), ശാരദ പട്ടേരി കണ്ടി (ചെയർപേഴ്സൺ), പേരാമ്പ്ര എ ഇ ഒ കെ വി പ്രമോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
Discussion about this post