വെള്ളിയൂർ: ഇന്ത്യൻ ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്കാണെന്ന് ടി പി രാമകൃഷ്ണൻ എം എൽ എ.
നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.
വേദിയിലുള്ളവർക്കും വിവിധ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെയുള്ളവർക്കും ഭരണഘടന ഉപഹാരമായി സമർപ്പിച്ചു. വേദിയിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ചു കൊണ്ട് ഫോട്ടോ സെഷനും നടന്നു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി മുഖ്യാതിഥിയായിരുന്നു.
പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി പ്രമോദ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ പാത്തുമ്മ, പഞ്ചായത്തംഗം മധുകൃഷ്ണൻ, ഷിജി കൊട്ടാരക്കൽ, ആർ കെ മുനീർ, സ്കൂൾ മാനേജർ എ വി അബ്ദുള്ള, പി ടി എ പ്രസിഡൻ്റ് കെ പി റസാഖ്, ബി പി സി നിത, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കർ, കലോത്സവ കമ്മിറ്റി കൺവീനറും നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ആബിദ പുതുശ്ശേരി, എച്ച് എം ഫോറം കൺവീനറും കൂരാച്ചുണ്ട് യു പി സ്കൂൾ പ്രധാനാധ്യാപകനുമായ ബിജു മാത്യു, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാധ്യാപിക എം ബിന്ദു, സ്കൂൾ ലീഡർ മുഹമ്മദ് ഇഷാം ഫാദിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ സമീർ സ്വാഗതവും പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Discussion about this post