പേരാമ്പ്ര: പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികൾക്ക് ഇനിമുതൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ പുതുതായി നിയമിച്ചത്.ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ട് വരെയാണ് ക്യാഷ്വാലിറ്റിയിൽ പുതിയ ഡോക്ടറുടെ സേവനം ലഭ്യമാവുക. ഡോക്ടർക്ക് പുറമേ രണ്ട് ലാബ് ടെക്നീഷ്യൻമാരെയും പുതുതായി നിയമിച്ചു. ഇതോടെ രോഗികൾക്ക് 24 മണിക്കൂറും ലബോറട്ടറി സൗകര്യം ലഭ്യമാവും
.മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇസിജി സൗകര്യവും താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു.
Discussion about this post